സാത്താന്റെ പ്രലോഭനങ്ങളിൽ നിന്ന് രക്ഷ നേടാൻ പാദുവായിലെ വി. അന്തോനീസിനോടുള്ള പ്രാർത്ഥന

പാദുവായിലെ വി അന്തോണീസ് പുണ്യാളാ, വി. പത്രോസ് ശ്ലീഹാ പറഞ്ഞതുപോലെ പിശാച് സിംഹത്തെപ്പോലെ വിഴുങ്ങാൻ ആരെയെങ്കിലും തിരഞ്ഞുകൊണ്ടിരിക്കുന്നു. തിന്മയുടെ ശക്തികളെയും സാത്താന്റെ പ്രലോഭനങ്ങളെയും എതിർക്കാനോ, തടുക്കാനോ എനിക്ക് എപ്പോഴും സാധിക്കുകയില്ലെന്ന് അങ്ങേക്കറിയാമല്ലോ. ചില സമയം പ്രലോഭനങ്ങളുടെ ഒരു കളിപ്പാട്ടമായി ഞാൻ മാറിപ്പോകാറുമുണ്ടല്ലോ.

പൈശാചികശക്തികളെ പിടിച്ചുകെട്ടാനുള്ള പ്രത്യേകമായ ദൈവകൃപ ലഭിച്ച വി. അന്തോനീസേ, പാപത്തിന്റെ എല്ലാ അവസരങ്ങളിൽ നിന്നും എന്നെ ഒഴിവാക്കാനുള്ള ഒരു വലിയ ഉത്തരവാദിത്വം ഞാൻ അങ്ങിൽ ഭരമേല്പിക്കുന്നു. എന്റെ കർത്താവായ യേശുവിനോട് വിശ്വസ്തതയോടെ ജീവിക്കാൻ പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ എന്നെ എപ്പോഴും ഓർമ്മിപ്പിച്ചു കൊള്ളേണമേ. എന്റെ എല്ലാ അവശ്യനേരത്തും എനിക്ക് സഹായകനായി അങ്ങ് ദൈവസന്നിധിയിൽ പ്രത്യേകമായി എനിക്കായി പ്രാർത്ഥിച്ചുകൊള്ളേണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.