സീറോ മലബാർ കൈത്താക്കാലം മൂന്നാം ചൊവ്വ ജൂലൈ 28 മത്തായി 19: 3-12 വിവാഹം, ബ്രഹ്മചര്യം

തന്നെ പരീക്ഷിക്കാനായി, വിവാഹജീവിതത്തെക്കുറിച്ച് ഫരിസേയര്‍ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരമായി ഈശോ പറയുന്നത്, “പിന്നീടൊരിക്കലും അവര്‍ രണ്ടല്ല; ഒറ്റശരീരമായിരിക്കും” എന്നാണ്. വിവാഹജീവിതത്തിന്റെ മഹാത്മ്യവും പ്രാധാന്യവും ഈശോ ഈ വചനഭാഗത്ത് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനവും കുടുംബബന്ധങ്ങളിലെ തകര്‍ച്ചയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും ഈ വചനഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

വേര്‍പിരിയാന്‍ വേണ്ടിയല്ല ദൈവം ദമ്പതികളെ വിവാഹബന്ധത്തിലൂടെ ഒരുമിപ്പിക്കുന്നത്; മരണം വരെ ഈ ഭൂമിയില്‍ ഒന്നായിരിക്കാനാണ്. എല്ലാ ദമ്പതികളെയും ഓര്‍മ്മിച്ച് നമുക്കിന്ന് പ്രാര്‍ഥിക്കാം. പ്രശ്നങ്ങളും അസ്വസ്ഥതകളുമുണ്ടാകുമ്പോള്‍ ദൈവത്തിൽ ആശ്രയിച്ച് വിജയകരമായി മുന്നോട്ടുപോകാന്‍ എല്ലാ ദമ്പതികള്‍ക്കും സാധിക്കട്ടെ. ബ്രഹ്മചര്യമനുഷ്ടിച്ച്, സ്വര്‍ഗരാജ്യശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ചും ഇന്നത്തെ വചനം സൂചന നല്‍കുന്നുണ്ട്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.