ഉണ്ണീശോയുടെ വരവിനായി ഒരുങ്ങാൻ ഒരു പ്രാർഥന ഇതാ

ക്രിസ്തുമസ് കാലം ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന നിമിഷമാണ്. നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് പുൽക്കൂട്ടിൽ ജനിച്ച ലോകരക്ഷകന്റെ ജനനത്തിനായി ഒരുങ്ങുന്ന ദിനങ്ങൾ. പ്രാർഥനയിൽ കൂടുതൽ ആഴപ്പെടുന്ന, പ്രാർഥിച്ചൊരുങ്ങുന്ന ദിവസങ്ങളാണിത്. ഈ ദിവസങ്ങളിൽ ഉണ്ണീശോ നമ്മുടെ ഹൃദയങ്ങളിൽ വന്നുപിറക്കാൻ നമുക്ക് ആത്മാർഥമായി പ്രാർഥിക്കാം.

ക്രിസ്തുമസിനു മുൻപായി ഭവനങ്ങളിൽ പ്രാർഥിക്കാവുന്ന ഒരു പ്രാർഥന ഇതാ…

‘സ്‌നേഹപിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ ഈശോയുടെ ജനനത്തിനായി ഒരുങ്ങുന്ന ഒരു ആത്മീയ യാത്രയിലാണല്ലോ ഞങ്ങൾ. ഈ യാത്രയിൽ അങ്ങയുടെ വിശ്വസ്തത എന്ന പുണ്യംനൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങയുടെ തിരുക്കുമാരനിലേക്ക് ഓടിയടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ.

ലോകരക്ഷകനായ ഈശോയെ കാണുന്നതിനുള്ള വെമ്പലിലായിരിക്കുന്ന ഞങ്ങൾക്ക് സ്വർഗീയമായ ജ്ഞാനം പകരണമേ. അങ്ങനെ ഞങ്ങളെ ഈശോയുമായുള്ള സൗഹൃദത്തിന്റെ പൂർണ്ണതയിലേക്കു നയിക്കണമേ. പുത്രനായ ഈശോയും പിതാവും പരിശുദ്ധാത്മാവുമായ ത്രിതൈ്വകദൈവത്തിന്റെ കൂട്ടായ്മയിൽ ഞങ്ങളെയും ചേർത്തുനിർത്തണമേ. ആമ്മേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.