കേട്ടുകേൾവി വച്ചുകൊണ്ട് വ്യക്തികളെക്കുറിച്ച് പരാമർശിക്കരുത്

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ…

നവംബർ 24, 2022

1933 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ പതിനാറു വർഷം വിക്കർ സുപ്പീരിയറായും ആറു വർഷം സുപ്പീരിയർ ജനറലായും ദിവ്യകാരുണ്യ മിഷനറി സഭയിൽ നേതൃത്വശുശ്രൂഷ നിർവ്വഹിച്ച ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചന്റെ “കേട്ടുകേൾവി വച്ചുകൊണ്ട് വ്യക്തികളെക്കുറിച്ച് പരാമർശിക്കരുത്” എന്ന പിതൃസഹജമായ ഉപദേശം ഏതു കാലഘട്ടത്തിലുമുള്ളവർ ശ്രദ്ധയോടെ കേൾക്കുകയും പരിശീലിക്കുകയും ചെയ്യേണ്ട ഒരു പിതൃമൊഴിയാണ്.

സമൂഹജീവിതത്തിൽ നാം ആയിരിക്കുമ്പോൾ നമ്മൾ എളുപ്പത്തിൽ വീണുപോകുന്ന ഒരു മേഖലയാണ് മറ്റുള്ളവരെക്കുറിച്ചുള്ള കേട്ടുകേൾവി മാത്രം മാനദണ്ഡമാക്കി തീരുമാനമെടുക്കുന്നതും അവരെ വിലയിരുത്തുന്നതും. ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കുകയോ, ആശയവിനിമയം നടത്താതയോ ആ വ്യക്തിയെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നതും വിമർശിക്കുന്നതും മാന്യതയുടെ ലക്ഷണമല്ല. വ്യക്തിത്വമുള്ളവർ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടു മാത്രമല്ല ഒരു സുപ്രധാന തീരുമാനത്തിലെത്തുക. വിലയിരുത്തലുകളും വിചിന്തനങ്ങളും സമൂഹജീവിതത്തിന്റെ കെട്ടുറപ്പിനു ആത്യന്ത്യാപേക്ഷിതമാണ്.

കേട്ടുകേൾവി മാത്രം ആധാരമാക്കി വിധിപ്രസ്താവം നടത്തുമ്പോൾ അത് ക്രിസ്തീയ ഉപവിയുടെ ശ്രേഷ്ഠതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിനാൽ കേട്ടുകേൾവി മാത്രം ആധാരമാക്കി മറ്റുള്ളവരെ വിലയിരുത്തുന്നതും വിലയിടുന്നതും നമുക്ക് ഒഴിവാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.