ഈശോയെ കൂടാതെയുള്ള ജീവിതം അത്യന്തം സങ്കടകരം തന്നെ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ…
നവംബർ 23, 2022

പുത്തൻപള്ളി സെമിനാരിയിൽ നിന്ന് പ്രത്യേകിച്ച് ആദ്ധ്യാത്മിക നിയന്താവായിരുന്ന കാസ്പറച്ചനിൽ നിന്നു ലഭിച്ച ദിവ്യകാരുണ്യഭക്തി പറേടത്തിലച്ചന്റെ ജീവിതത്തിൽ എന്നും ഒരു വഴിവിളക്കായിരുന്നു. വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പ്രസ്തുതഭക്തി പ്രചരിപ്പിക്കുന്നതിന് അച്ചൻ നിരന്തരം പരിശ്രമിച്ചിരുന്നു. ജീവിതസായാഹ്നത്തിൽ അച്ചന്റെ സന്തോഷവും ആശ്വാസവും, തിരുസന്നിധിയിൽ കഴിയുക എന്നതായിരുന്നു. വിശുദ്ധ കുർബാനയുടെ ദിവസമായ വ്യാഴാഴ്ച മരിക്കണമെന്നായിരുന്നു ജോസഫച്ചന്റെ ആഗ്രഹം.

1964 ജൂൺ മാസത്തിൽ വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാന അവഹേളിക്കപ്പെട്ടതിനെ തുടർന്ന് എല്ലാ പള്ളികളിലും കുർബാന അടക്കിക്കൊള്ളണമെന്ന് അരമനയിൽ നിന്ന് നിർദ്ദേശം കിട്ടിയതിനാൽ ആലുവാ സ്റ്റഡി ഹൗസിലും വിശുദ്ധ കുർബാന അടക്കി, തദവസരത്തിൽ തീവ്രദു:ഖത്താൽ അച്ചനെഴുതി: “ഈശോയെക്കൂടാതെയുള്ള ജീവിതം അത്യന്തം സങ്കടകരം തന്നെ.”

ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങളായ നമ്മുടെയും മനോഭാവും ബോധ്യവും ഇതായിത്തീരട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.