ഒരു പറേടം ചാർട്ട് രൂപീകരിച്ചാലോ?

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപത്താം ദിനം, ആഗസ്റ്റ് 24, 2022

ബഹുമാനപ്പെട്ട പറയടത്തലച്ചൻ വിശുദ്ധ കുർബാനയ്ക്ക് കൂടുവാൻ പരിശീലനം നൽകിയ അതിരമ്പുഴ ലിസ്യൂ ആശ്രമത്തിന്റെ അയൽവാസിയായ പ്രൊഫസർ ജോർജ്ജ് സെബാസ്റ്റ്യൻ കൊല്ലപ്പള്ളിൽ പറേടത്തിലച്ചനെ ക്കുറിച്ചുള്ള തൻ്റെ ഓർമ്മകൾ ‘ദൈവം അണിയിച്ചൊരുക്കിയ അഭിഷിക്തൻ’ എന്ന പേരിൽ ‘മൺചിരാതിലെ അഗ്നിനാളങ്ങൾ’ എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രൊഫ. സെബാസ്റ്റ്യൻ ജോസഫച്ചനിൽ നിന്നു പഠിച്ച ഏഴു കാര്യങ്ങൾ അക്കമിട്ട് പറഞ്ഞു തരുന്നു.

1) കർക്കശമായ നിലപാടും തികഞ്ഞ അച്ചടക്കവും

2) ജപമാല ഭക്തി

3) വിശുദ്ധ കുർബാനയ്ക്ക് കൂടുവാനുള്ള പ്രചോദനം

4) ദിവ്യകാരുണ്യ ഭക്തി

5) വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷം

6) ലളിത ജീവിതം

7) പാവപ്പെട്ടവരോടുള്ള കാരുണ്യം

പറേടത്തിലച്ചൻ്റെ സ്വർഗ്ഗ യാത്രയ്ക്കു അരനൂറ്റാണ്ടു പിന്നിടുമ്പോൾ ആ പുണ്യ പിതാവിൽ നിന്നു നമ്മൾ പഠിച്ച കാര്യങ്ങൾ, പഠിക്കേണ്ട കാര്യങ്ങൾ ഇവയെഴുതിയ ഒരു ചാർട്ടുണ്ടാക്കാം. ഒരു പറേടം ചാർട്ട്, പറേട ചൈതന്യത്തിൽ വളരാൻ ഇതു നമ്മളെ വ്യക്തിപരമായി സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.