ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതിനുള്ള അഷ്ടാംഗമാർഗങ്ങൾ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറാം ദിനം, ആഗസ്റ്റ് 14, 2022

1941 ഏപ്രിൽ മാസം 21-ാം തീയതി ദിവ്യകാരുണ്യ മിഷനറി സഭയുടെ വിക്കർ സുപ്പീരിയർ എന്ന നിലയിൽ ബഹുമാനപ്പെട്ട ജോസഫ് പറേടത്തിച്ചൻ സഭാംഗങ്ങൾക്കായി എഴുതിയ കത്തിൽ ദൈവസ്നേഹത്താൽ നയിക്കപ്പെടുന്നതിനായി ഓർത്തിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്.

1) മുന്തിരിത്തണ്ടായാ ഈശോയോട് സ്നേഹബന്ധത്താൽ ഏകീഭവിച്ചു ജീവിക്കുക.

2) ഈശോ എല്ലാവരാലും അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുകയും പാപികളുടെ മാനസാന്തരത്തിനായി യഥാശക്തി പരിശ്രമിക്കുകയും ചെയ്യുക.

3) നമ്മുടെയും അന്യരുടെയും പാപങ്ങളെപ്പറ്റി പശ്ചാത്തപിക്കുക.

4) പ്രതിഫലേച്ഛ കൂടാതെ ദൈവ മഹത്വത്തിനായി പ്രവർത്തിക്കുക

5) സുഖ ദുഃഖങ്ങളെയെല്ലാം തുല്യ മനസ്ഥിതിയോടുകൂടി ദൈവ തൃക്കരങ്ങളിൽ നിന്ന് സ്വീകരിക്കുക

6) എല്ലാ മനുഷ്യരെയും പ്രത്യേകം നമ്മുടെ പുണ്യാഭിവൃദ്ധിയുടെ ഉപകരണങ്ങളായി ദൈവം വിനിയോഗിക്കുന്ന നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുക

7) നമ്മുടെ മേലധികാരികളിലും സമന്മാരിലും കീഴുള്ളവരിലും മിശിഹായെ ദർശിക്കുക

8) വഷളായ നമ്മുടെ സ്വഭാവത്തെയും ദൈവസ്നേഹത്തിന് വഴങ്ങി കൊടുക്കാത്ത നമ്മുടെ ഹൃദയ കാഠിന്യത്തെയും കണ്ടു ഗ്രഹിച്ച് സ്വയം ദ്വേഷിക്കുകയും നമ്മോടു തന്നെ നിരന്തരം പോരാടുകയും ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.