എല്ലാറ്റിലും പരിപൂർണ്ണത വേണമെന്നുണ്ടോ? സന്തോഷം കണ്ടെത്താൻ ചിലത് വിട്ടുകളയാം

എനിക്കു ചുറ്റുമുള്ള എല്ലാവരും എല്ലാ കാര്യങ്ങളും ഞാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ പൂർണ്ണതയുള്ളതാക്കണം എന്ന് ഞാൻ നിർബന്ധം പിടിക്കണോ? അതോ, ദൈവം എന്റെ ജീവിതത്തിൽ തന്ന എല്ലാ മനുഷ്യരെയും ഓർത്ത് നന്ദിയുള്ളവനായി ജീവിക്കുന്നതാണോ ഏറ്റവും നല്ലത്?

1. മറ്റുള്ളവരുടെ വീക്ഷണകോണിൽ നിന്ന് നോക്കാം

അവർ ചെയ്യുന്ന കാര്യങ്ങൾക്കോ, രീതികൾക്കോ അവരുടേതായ നല്ല കാരണങ്ങളുണ്ടാകാം. അവരുടെ അനുഭവങ്ങൾ എന്റേതിൽ നിന്ന് വ്യത്യസ്തമാണ്. എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ അവരുടെ ഭാഗം കൂടി ചിന്തിക്കാം.

2. ദയാലുവും കനിവുള്ളവനുമായിരിക്കുക

കാര്യങ്ങൾ കൃത്യമായും ശരിയായും ചെയ്യുന്നതിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മൾ യന്ത്രങ്ങളല്ല, മനുഷ്യർ പരസ്പരം പെരുമാറേണ്ടതും അങ്ങനെയല്ല.

3. സാഹചര്യങ്ങളെ പുതിയ രീതിയിൽ കാണാൻ പഠിക്കാം

ഞാൻ ദേഷ്യപ്പെടുന്ന കാര്യം അത്ര പ്രാധാന്യമുള്ളതാണോ എന്ന് നമ്മോടു തന്നെ ഒന്ന് ചോദിക്കാം. മറ്റുള്ളവർ ഞാൻ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അത് എന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ വേണ്ടിയല്ല എന്ന് മനസിലാക്കാം.

4. പൂർണ്ണതയ്ക്ക് വേണ്ടി അമിതമായി വാശിപിടിക്കരുത്

ഏതെങ്കിലും ഒരു കാര്യം എന്നെ അസ്വസ്ഥനാക്കുന്നു എങ്കിൽ, ഉടൻ തന്നെ എല്ലാവരും ജാഗരൂകരാകണം എന്ന് അർഥമില്ല. ജീവിതം പൂർണ്ണമല്ല; മനുഷ്യരും പൂർണ്ണരല്ല. നമ്മൾ മനസ്സിൽ കാണുന്ന പൂർണ്ണതയിലേക്ക് അവർ എത്തിയില്ല എന്നത് കൊണ്ട് അവർ തെറ്റ് ചെയ്തു എന്ന് അർഥമില്ല. എല്ലാവരും പരമാവധി ‘ശ്രമിക്കുന്ന’ മനുഷ്യർ മാത്രമാണ്.

5. പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ചെറിയ കാര്യങ്ങളെച്ചൊല്ലി വേവലാതിപ്പെടുന്നതും, മറ്റുള്ളവരേക്കാൾ നന്നായി എനിക്ക് എന്ത് ചെയ്യാൻ കഴിയുമായിരുന്നു എന്ന് ആലോചിച്ച് തലപുകയ്ക്കുന്നതും ഊർജം പാഴാക്കലാണ്. ആ ഊർജം ആശങ്കകൾക്കോ, പരാതികൾക്കോ വേണ്ടി കളയാതെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുക.

അവസാനമായി, നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: നമുക്കു ചുറ്റുമുള്ള എല്ലാവരും എല്ലാ കാര്യങ്ങളും നാം ആഗ്രഹിക്കുന്നത് പോലെ തന്നെ പൂർണ്ണതയുള്ളതാക്കണം എന്ന് ഞാൻ നിർബന്ധം പിടിക്കണോ അതോ, ദൈവം എന്റെ ജീവിതത്തിൽ തന്ന വ്യത്യസ്തരും രസകരവും വെല്ലുവിളികൾ നിറഞ്ഞതുമായ എല്ലാ മനുഷ്യരെയും ഓർത്ത് നന്ദിയുള്ളവനായി ജീവിക്കുന്നതാണോ നല്ലത്?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.