സീറോ മലബാർ കൈത്താക്കാലം അഞ്ചാം വ്യാഴം ആഗസ്റ്റ് 13 മർക്കോ. 1: 40-45 കുഷ്‌ഠരോഗിയെ ശുദ്ധമാക്കുന്നു

യേശു തന്റെ പഠിപ്പിക്കലിലൂടെയും സൗഖ്യം നല്‍കലിലൂടെയുമൊക്കെ ലക്ഷ്യം വയ്ക്കുന്നത് ദൈവരാജ്യത്തിന്റെ സ്ഥാപനവും വ്യാപനവുമാണ്. അല്ലാതെ സ്വന്തം പ്രസിദ്ധിക്കു വേണ്ടിയല്ല യേശു അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതും; കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതും ദൈവത്തിന്റെ മഹത്വത്തിനു വേണ്ടിയാണ്. പ്രസിദ്ധിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അവന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. താന്‍ ചെയ്ത അദ്ഭുതത്തെപ്പറ്റി ആരോടും പറയരുതെന്നാണ് അവന്‍ ശക്തമായി താക്കീത് നല്‍കുന്നത്. പക്ഷേ, യേശുവിന്റെ അനുയായികളായ നമ്മളോ? പ്രസിദ്ധിക്കു വേണ്ടിയുള്ള പാച്ചിലിലാണ് നമ്മള്‍. നമ്മുടെ പ്രസിദ്ധി വ്യാപിപ്പിക്കാന്‍ വേണ്ടി നമ്മള്‍ മറ്റുള്ളവരെ ഉപയോഗിക്കുക കൂടി ചെയ്യുന്നു. ക്രിസ്തു നമ്മെ അവിടുത്തെ അനുയായികളായി തിരഞ്ഞെടുത്തിരിക്കുന്നത്, അവിടുത്തെ അനുഗമിക്കാനാണ്, അല്ലാതെ തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാനല്ല എന്ന് ഓര്‍മ്മിക്കുക.

കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിക്കുന്നത്, “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്നാണ്. എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ” എന്നതാണ് യേശുവിന്റെ മറുപടി.ഇത് നമ്മുടെ ജീവിതത്തിലും സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.