ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 22

നിന്നെ ഇഷ്ടമാണ്. കാരണങ്ങൾ എന്താണെന്ന് ഞാൻ വെറുതെ ഓർമ്മിച്ചു നോക്കി. ഓർമ്മകളിൽ, ഈ നിമിഷങ്ങളിൽ ആ കാരണങ്ങളല്ലാതെ മറ്റൊന്നുമില്ല. മിഴിയടക്കുമ്പോൾ നീ തെളിയുന്നത് എന്നെ നിനക്ക് ഒത്തിരി ഇഷ്ടമുള്ളതു കൊണ്ടല്ലേ. ചെവി കൊടുക്കുമ്പോൾ നിന്റെ ശബ്ദം മാത്രം കേൾക്കുന്നത് എന്നെ നിനക്ക് ഒത്തിരി ഇഷ്ടമുള്ളതു കൊണ്ടല്ലേ. നിന്നെ ഓർക്കുമ്പോൾ ഹുദയും തുടിക്കുന്നത് എന്നെ നിനക്ക് ഒത്തിരി ഇഷ്ടമുള്ളതു കൊണ്ടല്ലേ. ക്രൂശിതാ, നിന്നെ എനിക്ക് ഇഷ്ടമാണ്.

ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.