ക്രൂശിതാ, നിന്നെയെനിക്കെന്തൊരിഷ്ടം: നോമ്പുകാല വിചിന്തനങ്ങൾ 16

കുരിശിനാലേ ലോകത്തിനു രക്ഷ നൽകിയ ഈശോയേ, അങ്ങ് നൽകിയതു മാത്രമാണ് ഇന്നെന്റെ കയ്യിലുള്ളത്. അങ്ങ് നൽകിയതല്ലാതെ എന്താണ് എനിക്കുള്ളത്? അങ്ങയുടെ പരിപാലന മാത്രമാണ് ഇന്നെന്റെ ജീവിതത്തിന്റെ സന്തോഷം. അങ്ങെന്നെ കരുതിയില്ലായിരുന്നെങ്കിൽ ഞാൻ എവിടെയും എത്തുമായിരുന്നില്ല. അങ്ങെന്നെ കരുതുന്നില്ലെങ്കിൽ ജീവിതത്തിന്റെ കുരിശിന്റെ വഴികളിൽ ഞാൻ തളർന്നു വീണുപോകും. നിന്റെ കുരിശാണ് എന്റെ രക്ഷ!

ജിന്റോ പാലാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.