ആബാ അനുഭവത്തിലെ ആനന്ദം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നാൽപത്തിമൂന്നാം ദിനം, ജൂൺ 18, 2022

ദിവ്യകാരുണ്യ മിഷനറി സഭയുടെ സഭാനിയമത്തിൽ വിശുദ്ധ കുർബാനയിൽ നിന്ന് ഉളവാകുന്ന ആബാ അനുഭവത്തിന്റെ ആനന്ദത്തെക്കുറിച്ച് (The joy resulting from the Abba Experience) പ്രതിപാദിക്കുന്നുണ്ട്. ഈശോയുടെ ആബാ അനുഭവം പിതാവുമായുള്ള ഈശോയുടെ അതുല്യമായ സ്നേഹബന്ധത്തെയാണ് സൂചിപ്പിക്കുക. ഈ അനുഭവമായിരുന്നു അവന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അടിസ്ഥാനം. ഈ ആബാ അനുഭവം വിശുദ്ധ കുർബാനയിൽ നിന്നു സ്വന്തമാക്കുന്നതിനു വേണ്ടിയാണ് ഓരോ ദിവ്യകാരുണ്യ പ്രേഷിതനും വിളിക്കപ്പെട്ടിരിക്കുന്നത്. അതിനു പാതയൊരുക്കിയവരാണ് ദിവ്യകാരുണ്യ മിഷനറി സഭാസ്ഥാപകരായ ആലക്കളത്തിൽ മത്തായി അച്ചനും പറേടത്തിൽ ജോസഫച്ചനും.

“ജീവിതകാലം മുഴുവൻ നിങ്ങൾ വിശുദ്ധ കുർബാനയുടെ നല്ല മക്കളായിരിക്കുവിൻ” എന്ന പറേടത്തിലച്ചന്റെ ഉപദേശം ആബാ അനുഭവത്തിൽ നിന്ന് നിർഗളിക്കുന്നതാണ്. ദിവ്യകാരുണ്യ പ്രേഷിതനാവുക എന്നാൽ ഈശോയും പിതാവും തമ്മിലുള്ള ആബാ അനുഭവത്തിലേക്ക് കടന്നുവരികയും ആ അനുഭവം വിശുദ്ധ കുർബാനയിലൂടെ അനുഭവിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുക എന്നതുമാണ്.

എല്ലാവര്‍ക്കും ദൈവസ്‌നേഹത്തിന്റെ ആബാ അനുഭവം വിശുദ്ധ കുർബാനയിൽ പകര്‍ന്നു നല്‍കുന്ന പുരോഹിതർ, അതായിരിക്കട്ടെ നമ്മുടെ സമർപ്പണജീവിതത്തിന്റെ ടാഗ് ലൈൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.