വിശുദ്ധവാരത്തിൽ എങ്ങനെ ദണ്ഡവിമോചനം നേടാം?

യേശുക്രിസ്തുവിന്റെയും മറിയത്തിന്റെയും എല്ലാ വിശുദ്ധരുടെയും യോഗ്യതകളാൽ പാപം മൂലമുള്ള താൽക്കാലിക ശിക്ഷ ഇല്ലാതാക്കാൻ കത്തോലിക്കാ സഭ നൽകുന്ന കൃപയാണ് ദണ്ഡവിമോചനം. വിശുദ്ധ വാരത്തിൽ തനിക്കോ, മരിച്ച വ്യക്തിക്കോ വേണ്ടി സഭ സ്ഥാപിച്ച ഇനിപ്പറയുന്ന പ്രവർത്തനങ്ങളിലൊന്ന് നിർവഹിച്ചാൽ പൂർണ്ണമായ ദണ്ഡവിമോചനം നേടാൻ സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം

പെസഹാ വ്യാഴം

1. പെസഹാ വ്യാഴാഴ്ച്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം, നിങ്ങൾ “താന്തും എർഗോ” എന്ന ദിവ്യകാരുണ്യ ഗാനം ചൊല്ലുകയോ പാടുകയോ ചെയ്യുക.

2. അരമണിക്കൂറോളം ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുക്കുക.

ദുഃഖവെള്ളി

1. കർത്താവിന്റെ പീഡാനുഭവത്തിന്റെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് കുരിശിനെ വണങ്ങുക.

2. കുരിശിന്റെ വഴിയിൽ ഭക്തിപൂർവ്വം പങ്കെടുക്കുക.

ദുഃഖ ശനി

1. രണ്ടോ അതിലധികമോ ആളുകൾ ചേർന്നു ജപമാല പ്രാർത്ഥന ചൊല്ലിയാൽ

2 . ദുഃഖശനിയാഴ്ചയിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് മാമ്മോദീസായിലെ വാഗ്ദാനങ്ങൾ പുതുക്കുക. ഒപ്പം ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുകയും ചെയ്യുക.

ഈ പ്രവർത്തികൾക്കൊപ്പം പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും അകന്നു നിൽക്കുകയും കുമ്പസാരം, വിശുദ്ധ കുർബാന, പാപ്പായുടെ ഉദ്ദേശ്യങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥന എന്നിവ നിവർത്തിക്കുകയും ചെയ്യേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.