
അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഗാസ സന്യാസത്തിന്റെ ഒരു കേന്ദ്രമായിരുന്നു. നിരവധി വിശുദ്ധരായ സന്യാസിമാർ അവിടെ താമസിക്കുകയും പ്രാർഥിക്കുകയും ചെയ്തിരുന്നു. സഭയുടെ ആദ്യകാലം മുതൽ തന്നെ, നൂറ്റാണ്ടുകളായി ക്രൈസ്തവർ ഗാസയിൽ താമസിച്ചിരുന്നു. പുതിയ നിയമത്തിൽ നടപടി പുസ്തകങ്ങളിൽ ഗാസ നഗരത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ഗാസയിൽ ജീവിക്കുകയും മരിക്കുകയും ചെയ്ത നാല് വിശുദ്ധരെ പരിചയപ്പെടാം.
1. വിശുദ്ധ ഡൊറോത്തിയസ്
അഞ്ചും ആറും നൂറ്റാണ്ടുകളിൽ ഗാസയിൽ ക്രിസ്ത്യൻ വാഗ്മികളുടെ ഒരു പ്രശസ്തമായ വിദ്യാലയം ഉണ്ടായിരുന്നു. അവർ കാരണമാണ് വിശുദ്ധ ഡൊറോത്തിയസ് ആ പ്രദേശത്തേക്ക് ആകർഷിക്കപ്പെട്ടതായി പറയപ്പെടുന്നു. ഒടുവിൽ അദ്ദേഹം അവിടെ ഒരു ആശ്രമത്തിൽ ചേരുകയും വിശുദ്ധമായ ജീവിതം നയിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ആ പ്രദേശത്ത് വിശുദ്ധിക്ക് പേരുകേട്ടവനായിത്തീർന്നു. മരുഭൂമിയിലെ പിതാക്കന്മാരുടെ പല വാക്യങ്ങളിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. 560-ൽ അദ്ദേഹം മരണമടഞ്ഞു.
2. വിശുദ്ധ ഡോസിത്തേയൂസ്
വിശുദ്ധ ഡൊറോത്തിയൂസിന്റെ ശിഷ്യനായ വിശുദ്ധ ഡോസിത്തേയൂസ് തന്റെ തിരുനാൾ ദിനത്തിന്റെ പ്രത്യേകതകൊണ്ട് പേരുകേട്ടയാളാണ്. ആറാം നൂറ്റാണ്ടിൽ ജനിച്ച പലസ്തീനിലെ ഡോസിത്തേയൂസിനെ കത്തോലിക്കാ, ഓർത്തഡോക്സ്, കോപ്റ്റിക് സഭകൾ ഒരു വിശുദ്ധനായി ആദരിക്കുന്നു. ഗാസയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന വിശുദ്ധ ഡോസിത്തേയൂസിന്റെ തിരുനാൾ ഫെബ്രുവരി 29 ന് ആഘോഷിക്കുന്നു – അതിനാൽ, അധിവർഷങ്ങളിൽ മാത്രമാണ് തിരുനാൾ ദിനം.
3. വിശുദ്ധ ബർസനൂഫിയസ്
വിശുദ്ധ ബർസനൂഫിയസ് തന്റെ കത്തുകളിലൂടെ വിവിധ ആളുകൾക്ക് ആത്മീയ ദിശാബോധം നൽകി, 545-ൽ മരിച്ചു.
4. വിശുദ്ധ യോഹന്നാൻ പ്രവാചകൻ
വിശുദ്ധ ഡൊറോത്തിയൂസിന്റെ ഗുരു എന്നറിയപ്പെടുന്ന വിശുദ്ധ യോഹന്നാൻ പ്രവാചകൻ സമാനമായി വിശുദ്ധിക്ക് പേരുകേട്ടവനും ഗാസയിലെ അതേ ആശ്രമത്തിൽ താമസിച്ചിരുന്നവനുമായിരുന്നു. 543-ൽ അദ്ദേഹം മരിച്ചു.




