വഴിയിൽ വച്ചു തന്നെ രമ്യതപ്പെടുക

ജിന്‍സി സന്തോഷ്‌

യോജ്യമായ സാഹചര്യത്തിനായി തക്കം പാർത്തിരിക്കുന്ന ചേതോവികാരങ്ങളെ വെള്ളവും വളവും കൊടുത്തു നമ്മൾ വളർത്തുന്നുണ്ട്. ജീവിതത്തിന്റെ മാരത്തോൺ ഓട്ടത്തിനിടയിൽ ആരോടെങ്കിലും വെറുപ്പും വിദ്വേഷവും നീ വച്ചുപുലർത്തുന്നുണ്ടെങ്കിൽ, നിനച്ചിരിക്കാത്ത നേരത്ത് മരണം എത്തുന്നതിനു മുമ്പേ, സകലതിന്റെയും ഉടയവൻ അന്ത്യവിധിക്കായി എത്തുന്നതിനു മുമ്പേ, സ്വർഗ്ഗീയ യാത്രയുടെ ഈ ലോകവഴിയിൽ വച്ചു തന്നെ രമ്യതപ്പെട്ടുകൊള്ളുക. അല്ലെങ്കിൽ വെറുപ്പും വിദ്വേഷത്തോടു൦ കൂടെ ന്യായാസനത്തിനു മുമ്പാകെ നീ നിൽക്കേണ്ടിവരും. ശുദ്ധീകരണസ്ഥലമാകുന്ന തടവറയിൽ നീ അടയ്ക്കപ്പെടും. ജീവിതകാലത്ത് നീ സമ്പാദിച്ച സുകൃതങ്ങളുടെ മുഴുവൻ പുണ്യങ്ങളും കൊടുത്താലും മോചിതനാവാൻ നിനക്ക് സാധിക്കുകയില്ല.

“നീ നിന്റെ ശത്രുവിനോടു കൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോള്‍, വഴിയില്‍ വച്ചു തന്നെ അവനുമായി രമ്യതപ്പെട്ടുകൊള്ളുക. അല്ലെങ്കില്‍ അവന്‍ നിന്നെ ന്യായാധിപന്റെ അടുത്തേക്ക് കൊണ്ടുപോവുകയും ന്യായാധിപന്‍ നിന്നെ കാരാഗൃഹപാലകനെ ഏല്‍പിക്കുകയും അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും. അവസാനത്തെ തുട്ടു വരെ കൊടുക്കാതെ നീ അവിടെ നിന്നു പുറത്തു വരികയില്ല എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ 12: 58,59).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.