കഫർണാമേ, നീ പാതാളം വരെ താഴ്ത്തപ്പെടും

ജിന്‍സി സന്തോഷ്‌

“കഫര്‍ണാമേ, നീ സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളം വരെ നീ താഴ്‌ത്തപ്പെടും. നിന്നില്‍ സംഭവിച്ച അത്ഭുതങ്ങള്‍ സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത്‌ ഇന്നും നിലനില്‍ക്കുമായിരുന്നു” (മത്തായി 11:23).

ജഡിക-മ്ലേഛപാപങ്ങളുടെ കൂടാരനഗരങ്ങളായ സോദോം-ഗൊമോറായിൽ കർത്താവിന്റെ ഉഗ്രകോപത്താൽ ആകാശത്തു നിന്ന് തീയും ഗന്ധകവും ഇറങ്ങി നശിപ്പിക്കപ്പെട്ടു. യേശുവിനെപ്രതി ജനങ്ങൾ വാഴ്ത്തിപ്പാടിയ പട്ടണമായ കഫർണാം ഭൂകമ്പത്തിൽ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിരിക്കുന്നു. കഫർണാമിനെപ്പോലെ, ക്രിസ്തുവിനെപ്രതി അഭിമാനിക്കുന്ന നമ്മൾ കേട്ട വചനപ്രഘോഷണങ്ങൾ, നമുക്ക് കിട്ടിയ സൗഖ്യം, അഭിഷേകം, ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ നമ്മൾ അനുഭവിച്ച യേശുവിന്റെ തിരുശരീര-രക്തങ്ങൾ, നമ്മൾ ഉൾപ്പെട്ട സഭ, നാം സ്വീകരിച്ച കൂദാശകൾ… ഇതൊക്കെ സോദോമിനു കിട്ടിയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു.

സുവിശേഷ൦ അറിയാൻ, യേശുവിനെ അറിയാൻ ഭാഗ്യം കിട്ടിയവരേ, പാപം പെരുകുന്തോറും ദൈവകൃപ അതിലേറെ പെരുകുമ്പോൾ കൃപയ്ക്കനുസൃതമായ ജീവിതം ഇനിയും നയിച്ചില്ലെങ്കിൽ വിധിദിനത്തിൽ നമ്മളെക്കാൾ സോദോമിന്റെയു൦ ഗോമോറയുടെയു൦ വിധി സഹനീയമായിരിക്കും.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.