വാഴ്ത്തപ്പെട്ട മിഗ്വേൽ പ്രോ: വിശുദ്ധ കുർബാന അർപ്പിച്ചതിന്റെ പേരിൽ രക്തസാക്ഷിയായ വൈദികൻ

1926- ൽ മെക്സിക്കോയിൽ പൊതു ആരാധന നിരോധിച്ചപ്പോൾ, ദിവ്യകാരുണത്തിൽ നിന്നും ശക്തി സ്വീകരിച്ച് ശുശ്രൂഷകൾക്കായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട മിഗ്വേൽ പ്രോ. ദുരിതപൂർണ്ണമായ ആ സമയത്ത് ഒന്നും ചെയ്യാതെ വെറുതെ ഇരിക്കാൻ തനിക്ക് കഴിയില്ലെന്ന് ഫാ. മിഗ്വൽ പ്രോയ്ക്ക് അറിയാമായിരുന്നു. ആ വിശ്വാസ സമൂഹത്തിന് അദ്ദേഹത്തെ ആവശ്യമായിരുന്നു. വിശുദ്ധ കുർബാനയിലെ ദൈവത്തിന്റെ സാന്നിധ്യം അവർക്ക് ആവശ്യമായിരുന്നു.

ഫാ. മിഗ്വേൽ പ്രോ, പൊതു ആരാധന നിരോധിച്ച സാഹചര്യത്തിൽ ആളുകളുടെ വീടുകളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്തരം രഹസ്യശുശ്രൂഷ വളരെ അപകടകരവും അത്യധികം സമ്മർദ്ദപൂരിതവുമായിരുന്നു. കാരണം ആരെങ്കിലും പ്രാദേശിക അധികാരികളെ വിവരം അറിയിച്ചാൽ എല്ലാം അവസാനിക്കുമായിരുന്നു. എന്നിരുന്നാലും, തന്റെ പൗരോഹിത്യ ചുമതലകൾ ഉപേക്ഷിക്കുന്നതിനു പകരം ജനങ്ങളോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചുകൊണ്ട് അദ്ദേഹം ഈ ശുശ്രൂഷ തുടർന്നു.

മറ്റുള്ളവർക്കായി സ്വയം സമർപ്പിക്കാനുള്ള ആഴമായ ആഗ്രഹം യേശുക്രിസ്‌തുവിനോടുളള ഈ വൈദികന്റെ തീക്ഷ്‌ണമായ സ്‌നേഹവും ജീവൻ നഷ്ടപ്പെടുത്തിയും യേശുവിനു വേണ്ടി നിലകൊള്ളാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ പൂർണ്ണതയുമായിരുന്നു. ദിവ്യകാരുണ്യ ആരാധനയിൽ അദ്ദേഹം ഈ സ്നേഹം പ്രകടിപ്പിച്ചു. വിശുദ്ധ കുർബാനയുടെ ദൈനംദിന ആഘോഷം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. അതുപോലെ തന്നെ വിശ്വാസികൾക്ക് ശക്തിയുടെയും തീക്ഷ്ണതയുടെയും ഉറവിടവുമായിരുന്നു.

ഒടുവിൽ ഫാ. മിഗ്വൽ പ്രോയെ ഒരു ഫയറിംഗ് സ്ക്വാഡ് പിടികൂടി വധിച്ചു. യേശുവിന്റെ കുരിശുമരണം അനുകരിച്ചുകൊണ്ട് ആ വൈദികൻ മരണത്തെ പുൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.