ആഗമനകാലത്ത് നമ്മെ സഹായിക്കുന്ന മൂന്ന് വാക്കുകൾ

കാത്തിരിപ്പിന്റെയും പരിവർത്തനത്തിന്റെയും പ്രത്യാശയുടെയും സമയമാണ് ഉണ്ണീശോയുടെ പിറവിക്കായി ഒരുങ്ങുന്ന ആഗമനകാലം. ഉണ്ണീശോയ്ക്ക് പിറക്കാൻ തക്കതായ ഒരു പുൽക്കൂട് നമ്മുടെ ഹൃദയങ്ങളിൽ തീർക്കാൻ ശ്രമിക്കുകയാണ് ഈ കാലഘട്ടത്തിൽ നാം. അതിനായി നമ്മുടെ ഹൃദയങ്ങളെ തന്നെ സജ്ജീകരിക്കേണ്ടത് ആവശ്യമാണ്. അതിന് നമ്മെ സഹായിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. അവ ഏതാണെന്ന് നമുക്ക് പരിശോധിക്കാം…

1. കാത്തിരിപ്പ്

ചരിത്രത്തിന്റെ നാഥനായ യേശുവിന്റെ മനുഷ്യാവതാരം കാത്തിരിപ്പിന്റെ ഓർമ്മയാണ് നമുക്ക് സമ്മാനിക്കുന്നത്. ഈ കാത്തിരിപ്പ് മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെ സ്വീകരിക്കാനുള്ള കാത്തിരിപ്പാണ്. ഒരുക്കത്തോടെയും പ്രതീക്ഷയോടെയുമാണ് നാം കാത്തിരിക്കേണ്ടത്.

2. മാനസാന്തരം

മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കേണ്ട കാലഘട്ടമാണിത്. നമ്മുടെ വ്യക്തിജീവിതങ്ങളെ പരിശോധിക്കാനും മാറ്റം വരുത്തേണ്ടവയെ അവബോധത്തോടെ തിരിച്ചറിയാനും മാറ്റം വരുത്താനുമുള്ള സമയം. അതിനാൽ, ഇക്കാലഘട്ടത്തെ മാനസാന്തരത്തിന്റെ സമയമായി സ്വീകരിക്കാം.

3. പ്രതീക്ഷ

ആഗമനകാലത്തെ കാത്തിരിപ്പ് പ്രതീക്ഷയുടേതാണ്. ദൈവപുത്രനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സമയമാണിത്.

ഈ ആഗമനകാലത്തെ കൂടുതൽ ആഴത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഈ മൂന്നു വാക്കുകൾ മനസ്സിൽ സൂക്ഷിക്കുക. ക്രിസ്‌തുവിന്റെ വരവിനായി ഒരുങ്ങുമ്പോൾ നമുക്ക് കൂടുതൽ പ്രതീക്ഷയുള്ളവരാകാം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.