മരണഭയം അലട്ടുമ്പോൾ ഓർമിക്കേണ്ട ആറ് ബൈബിൾ ഉദ്ധരണികൾ

തങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കാത്തവർ ഇല്ല. പലർക്കും അങ്ങനെ ചിന്തിക്കുമ്പോൾ അകാരണമായ ഭയം തോന്നാം. മരണം ഒരു അവസാനമല്ല, മറിച്ച് ഒരു പരിവർത്തനമാണെന്നും ദൈവവുമായുള്ള നിത്യജീവിതത്തിലേക്കുള്ള ഒരു കവാടമാണെന്നും കത്തോലിക്കാ വിശ്വാസം പഠിപ്പിക്കുന്നു. നിത്യജീവനെക്കുറിച്ചും പ്രത്യാശയെക്കുറിച്ചും ഓർമ്മപ്പെടുത്തുന്ന ബൈബിളിൽ നിന്നുള്ള ആറു ഉദ്ധരണികൾ പരിചയപ്പെടാം.

1. യോഹന്നാൻ 11: 25 – 26

യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?

2. റോമാ 8: 38 – 39

എന്തെന്നാൽ, മരണത്തിനോ ജീവനോ ദൂതൻമാർക്കോ അധികാരങ്ങൾക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്‌നേഹത്തിൽനിന്നു നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

3. സങ്കീർത്തനങ്ങൾ 23: 4

മരണത്തിന്റെ നിഴൽവീണതാഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.

4. ഫിലിപ്പി 1: 21

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്.

5. വെളിപാട് 21: 4

അവിടുന്ന് അവരുടെ മിഴികളിൽനിന്നു കണ്ണീർ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേൽ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി.

6. 1 കോറിന്തോസ് 15: 55 – 57

മരണമേ, നിന്റെ ദംശനം എവിടെ? മരണത്തിന്റെ ദംശനം പാപവും പാപത്തിന്റെ ശക്തി നിയമവുമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവഴി നമുക്കു വിജയം നൽകുന്ന ദൈവത്തിനു നന്ദി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.