കാര്‍ട്ട്‌ സിവില്‍ സര്‍വ്വീസ്‌ മത്സരപരീക്ഷാ പരിശീലനം ഫൗണ്ടേഷന്‍ കോഴ്‌സിന്‌ മെയ്‌ 3 -ന്‌ തുടക്കം

ക്‌നാനായ യുവതീയുവാക്കള്‍ക്ക്‌ മൂല്യാധിഷ്‌ഠിത ജീവിതദര്‍ശനം നല്‍കുന്നതിനും ഉയര്‍ന്ന ജീവിതനേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയില്‍ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ്‌ ഉള്‍പ്പടെയുള്ള ദേശീയ മത്സരപരീക്ഷകളില്‍ പങ്കെടുക്കുവാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്നതിനായി ഹൈസ്‌കൂള്‍ തലം മുതല്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും തുടര്‍പരിശീലനത്തിന്‌ അവസരമൊരുക്കുന്നു.

വേദിക്‌ ഐ.എ.എസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന പ്രസ്‌തുത പരിശീലനത്തിന്റെ ആദ്യഘട്ടമായുള്ള സൗജന്യ ഫൗണ്ടേഷന്‍ ക്ലാസ്സ്‌ മെയ്‌ 3 -ന്‌ ആരംഭിക്കും. മെയ്‌ 3 മുതല്‍ 12 വരെ തീയതികളില്‍ തുടര്‍ച്ചയായി പത്തു ദിവസം വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ ഓണ്‍ലൈനായാണ്‌ ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്‌.

സിവില്‍ സര്‍വ്വീസ്‌ ജോലി എന്നതുമാത്രമല്ല, വിവിധ ഉന്നത ഗവണ്‍മെന്റ്‌ ജോലികള്‍ ലഭ്യമാകുന്നതിനുള്ള അവസരവും പരിശീലനവുമാണ്‌ ഇതുവഴി കാര്‍ട്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ ഡയറക്‌ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.