മെക്സിക്കോയിൽ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതായി കാരിത്താസ് സംഘടന

മെക്സിക്കൻ സംസ്ഥാനമായ ചിയാപാസിൽ ആക്രമണങ്ങൾ വർദ്ധിച്ചു വരുകയാണെന്നും സാൻ ക്രിസ്റ്റൊബാൽ ഡി ലാസ് കാസസിലെ സെറിറ്റാസ് രൂപതയുടെ ഡയറക്ടർ ബോർഡ്. ഈ മേഖലയിൽ ആക്രമണങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനും അർദ്ധസൈനിക വിഭാഗങ്ങളെ നിരായുധരാക്കാനും ഇവർ അധികാരികളോട് ആവശ്യപ്പെട്ടു.

“കഴിഞ്ഞ രണ്ട് വർഷമായി ഈ മേഖലയിൽ സ്ഥിരമായി ആക്രമണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രാദേശിക, ദേശീയ, അന്തർദേശീയ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ആക്രമണങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകുന്നില്ല. ഈ പ്രദേശത്തെ ജനങ്ങൾ വളരെയേറെ ദുരിതം അനുഭവിക്കുന്നു,” – കാരിത്താസ് ഡി സാൻ ക്രിസ്റ്റൊബാൽ ഡി ലാസ് കാസസ് പറഞ്ഞു.

കാരിത്താസ് സംഘടനയുടെ നേതൃത്വത്തിൽ അത്യാവശ്യ സഹായവും ഈ പ്രദേശത്ത് നൽകി വരുന്നുണ്ട്. ഈ പ്രദേശത്ത് നിന്ന് നവംബർ -18 -ന് ഒരു ഡൊമിനിക്കൻ സന്യാസിനിക്ക് വെടിയേറ്റിരുന്നു. അതിനെ തുടർന്ന് ആയുധം കൈയിൽ സൂക്ഷിക്കാൻ അനുവദിക്കരുതെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.