കർദ്ദിനാൾ ടാഗിൽ ബഹറിനിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ കൂദാശാകർമ്മം നിർവ്വഹിച്ചു

കർദ്ദിനാൾ ലൂയിസ് ആൻറ്റോണിയോ ടാഗിൽ വെള്ളിയാഴ്ച ബഹറിനിലെ ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രലിന്റെ കൂദാശാകർമ്മം നിർവ്വഹിച്ചു. തദവസരത്തിൽ, ‘ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി’ കത്തീഡ്രലിനെ വിശേഷിപ്പിക്കുകയും ചെയ്തു.

കത്തോലിക്കാ സമൂഹത്തിന് ദൈവാലയ നിർമ്മാണത്തിനായി ഭൂമി സമ്മാനമായി നൽകിയത്‌ ബഹറിൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫയാണ്. 2013 ഫെബ്രുവരി 11 – നാണ് ഇങ്ങനെയൊരു കത്തീഡ്രൽ നിർമ്മിക്കാനുള്ള തീരുമാനം എടുത്തത്. പെട്ടകത്തിന്റെ ആകൃതിയിൽ പണികഴിച്ചിരിക്കുന്ന ഈ കത്തീഡ്രൽ, 80,000 – ഓളം വരുന്ന ബഹറിനിലെ കത്തോലിക്കർക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമാണ് നൽകുന്നത്.

ആഗോള കത്തോലിക്കാ സഭയുടെ തലവനായ  ഫ്രാൻസിസ് പാപ്പായും ബഹറിനിലെ കത്തോലിക്കാ സമൂഹവും, ‘ഔർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ നിർമ്മിക്കാൻ അനുവാദം നൽകിയതിന്, ബഹറിൻ രാജാവിനെ തങ്ങളുടെ നന്ദി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.