അൽഫോൻസാമ്മ സഭയ്ക്ക് ജീവൻ പകരുന്ന ചൈതന്യം: കർദ്ദിനാൾ മാർ ആലഞ്ചേരി

വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ്മ സഭയ്ക്ക് ജീവൻ പകരുന്ന ചൈതന്യമാണെന്ന് സീറോ മലബാർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. അൽഫോൻസാമ്മയുടെ സ്വർഗ്ഗപ്രാപ്തിയുടെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

അൽഫോൻസാമ്മ സഭയ്ക്ക് സാക്ഷ്യവും പ്രതീകവുമാണ്. സഭയുടെ സൗഭാഗ്യമായ അൽഫോൻസാമ്മ അനേകർക്ക് വിശുദ്ധിയിലേക്കുള്ള വലിയ പ്രചോദനമാണ്. ഏത് സഹനവും ദുഃഖവും മഹത്വീകരിക്കുന്ന മാർഗമാണെന്ന് ഈ വിശുദ്ധയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അൽഫോൻസാമ്മയെപ്പോലെ ദൈവത്തിൽ നിന്നും ശക്തി സ്വീകരിച്ച് വിശ്വാസം പരിപോഷിപ്പിച്ച് സത്യം കണ്ടെത്തി ലോകത്തിന്റെ സഹനങ്ങളെ ഉൾക്കൊള്ളിക്കണമെന്നും കർദ്ദിനാൾ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.