കർദ്ദിനാൾ റോബർട്ട് സാറായ്ക്ക് പുതിയ ദൗത്യം നൽകി ഫ്രാൻസിസ് പാപ്പാ

ആരാധന തിരുസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച കർദ്ദിനാൾ റോബർട്ട് സാറായെ റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ അംഗമായി നിയമിച്ചു ഫ്രാൻസിസ് പാപ്പാ. പൗരസ്ത്യസഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷൻ ആണ്. വിരമിക്കൽ പ്രായമെത്തിയതിനെ തുടർന്നു ആണ് അദ്ദേഹം ആരാധന തിരുസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്.

“ഓറിയന്റൽ സഭകൾക്കുള്ള കോൺഗ്രിഗേഷനിൽ ഇന്ന് എന്നെ നിയമിച്ച പരിശുദ്ധ പിതാവിനോട് ഞാൻ നന്ദിയോടെ നന്ദി പറയുന്നു” എന്നാണ് കർദ്ദിനാൾ സാറ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. ആരാധനക്രമ കൂദാശ വിഷയങ്ങളിലും ക്രിസ്തീയ ധാർമ്മിക വിഷയങ്ങളിലും ജീവന്റെ സംരക്ഷണത്തിലും ശക്തവും വ്യക്തവുമായ നിലപാടുകളിലൂടെ ലോകത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ് കർദ്ദിനാൾ സാറാ. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ആഗോള തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.