കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയു -വിലേയ്ക്ക് മാറ്റിയതായി ആശുപത്രിവൃത്തങ്ങള്‍. കോവിഡിനെ തുടര്‍ന്ന് വളരെ ഗുരുതരമായ അവസ്ഥയില്‍ ഏതാനും ദിവസങ്ങളായി തുടരുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി വിശ്വാസികള്‍ മുഴുവന്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു.

ഐസിയു -വില്‍ നിന്ന് സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ആശുപത്രി മുറിയിലേയ്ക്കും മാറ്റും. കഴിഞ്ഞ ദിവസം കര്‍ദ്ദിനാളിന്റെ സഹോദരി അദ്ദേഹവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചതായി സഹോദരി അറിയിച്ചു.

ആഗസ്റ്റ് 14 -നാണ് കര്‍ദ്ദിനാളിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.