കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി സിറിയ സന്ദർശിക്കും

ഈസ്റ്റേൺ ചർച്ചുകളുടെ പ്രീഫെക്ട്, കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി ഒക്ടോബർ 25 മുതൽ നവംബർ മൂന്നു വരെ സിറിയ സന്ദർശിക്കും. ഈ സന്ദർശനത്തിന്റെ ലക്ഷ്യം “സിറിയയിലെ കത്തോലിക്കാ സമൂഹങ്ങളിലേക്ക് ഫ്രാൻസിസ് മാർപാപ്പയുടെ സാമീപ്യവും ഐക്യദാർഢ്യവും എത്തിക്കുകയും വർഷങ്ങളോളം നീണ്ടുനിന്ന യുദ്ധത്താൽ ബുദ്ധിമുട്ടുന്ന ഒരു ജനതയ്ക്ക് ആശ്വാസമാവുകയും ചെയ്യുക” എന്നതാണെന്ന് വത്തിക്കാൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ അപ്പോസ്തോലിക യാത്ര 2020 ഏപ്രിലിൽ നടത്താനിരുന്നതാണ്. കോവിഡ് -19 മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി മൂലം ഇത് മാറ്റിവയ്ക്കുകയായിരുന്നു. കർദ്ദിനാൾ സാന്ദ്രി ഒക്ടോബർ 25 -ന് രാത്രി സിറിയയിലെത്തും. “സിറിയയിലെ കത്തോലിക്കാ ഹയരാർക്കിയുമായി കൂടിക്കാഴ്ച നടത്തും. ഗ്രീക്കോ-മെൽക്കൈറ്റ് സഭയുടെ അന്ത്യോക്യയിലെ പാത്രിയർക്കീസ് ​​യൂസഫ് അബ്സിയും മെൽക്കൈറ്റ് പുരോഹിതന്മാരുമൊത്ത് പ്രാർത്ഥനകളിൽ പങ്കുചേരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.