ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അടുത്ത സുഹൃത്ത് കർദ്ദിനാൾ ജാവോർസ്കി അന്തരിച്ചു

വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അടുത്ത സുഹൃത്തും ഉക്രൈനിലെ ലിവ് ലത്തീൻ രൂപതയുടെ മുൻ ആർച്ച് ബിഷപ്പും ആയിരുന്ന കർദ്ദിനാൾ മരിയൻ ജാവോർസ്കി അന്തരിച്ചു. സെപ്റ്റംബർ അഞ്ചിന് അന്തരിച്ച അദ്ദേഹത്തിന് 94 വയസായിരുന്നു.

ജോൺ പോൾ പാപ്പായുമായുള്ള ജാവോർസ്കിയുടെ സൗഹൃദം 1950 -കളിൽ ആരംഭിച്ചതായിരുന്നു. ഇരുവരും ഈ സൗഹൃദം പാപ്പാ മരിക്കുന്നത് വരെ തുടർന്നു. ജോൺ പോൾ പാപ്പായെ സന്ദർശിക്കുവാൻ എത്തുകയും പാപ്പായ്ക്ക് ഒപ്പം തങ്ങുകയും ചെയ്യുന്ന അപൂർവം ചില സന്ദർശകരിൽ ഒരാളായിരുന്നു കർദ്ദിനാൾ ജാവോർസ്കി.

1926 ഓഗസ്റ്റ് 21 -ന് ലിവിൽ ഒരു പോളിഷ് കുടുംബത്തിൽ ആണ് ജാവോർസ്കിയുടെ ജനനം. 1950 -ല്‍  പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഉക്രെയിന്റെ അതിർത്തിയിൽ ഉള്ള ഒരു ദൈവാലയത്തിൽ സേവനം അനുഷ്ഠിച്ചു. 1992 ഉറൈനിലെ ലത്തീൻ ബിഷപ്പുമാരുടെ സമിതി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2008 -ൽ അദ്ദേഹം വിരമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.