ഈസ്റ്റർ ദിന സ്ഫോടനം: അന്വേഷണം തൃപ്തികരമല്ല എന്ന് കർദ്ദിനാൾ മാൽക്കം രഞ്ജിത്

ഈസ്റ്റർ ദിന ബോംബ് സ്ഫോടനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ അസംതൃപ്തി അറിയിച്ചു കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്. സ്ഫോടന പരമ്പരയുടെ രണ്ടാം വാർഷിക ദിനമായ ഇന്നലെ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയിൽ നടന്ന അനുസ്മരണ യോഗത്തിൽ ആണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

ആക്രമണത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ ആരാണെന്നും എന്തായിരുന്നു അവരുടെ ലക്ഷ്യം എന്നും വ്യക്തമാക്കണം. നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിക്ഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ചു എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് കൊല്ലപ്പെട്ട 267 പേര്‍ നൽകുന്നതെന്നും ക്രൈസ്തവർ മാത്രമല്ല മറ്റു മതസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്നലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദൈവാലയങ്ങളിൽ സൈന്യം കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.