ബ്രദര്‍ ജോയിക്കുട്ടി ജോസഫ് അന്തരിച്ചു

ഡിവൈൻ ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷകൻ ബ്ര. ജോയിക്കുട്ടി ജോസഫ് അന്തരിച്ചു. കോവിഡാനന്തര ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് 53 വയസായിരുന്നു.

പോട്ട ധ്യാനകേന്ദ്രത്തിൽ വചനപ്രഘോഷകനായിട്ടായിരുന്നു ബ്ര. ജോയിക്കുട്ടി സുവിശേഷപ്രഘോഷണ മേഖലയിൽ തുടക്കം കുറിച്ചത്. പിന്നീട് ഡിവൈൻ ധ്യാനകേന്ദ്രത്തിലും ഗുഡ്നെസ്, ശാലോം ചാനലുകളിലും സുവിശേഷപ്രഘോഷണ രംഗത്തെ സജീവസാന്നിധ്യമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.