ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ അർജന്റീനയുടെ നടപടിക്കെതിരെ ബ്രസീലിയൻ പ്രസിഡന്റ്

ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ അർജന്റീനയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർത്തി ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. തന്റെ ട്വിറ്റെർ സന്ദേശത്തിലൂടെയാണ് അദ്ദേഹം അർജന്റീനയുടെ നിയമ നിർമ്മാണത്തിനെതിരെ വിമർശനം നടത്തിയത്.

“അർജന്റീനിയൻ കുട്ടികളുടെ ജീവിതത്തെക്കുറിച്ച് ഞാൻ വളരെ വിലപിക്കുന്നു. അവരുടെ അമ്മമാരുടെ ഗർഭപാത്രത്തിൽ വച്ച് ഭരണകൂടത്തിന്റെ സമ്മതത്തോടെ അവർ കൊല്ലപ്പെടുന്നു. ഇത് എന്നെയും എന്റെ സർക്കാരിനെയും ആശ്രയിച്ചിരിക്കുന്നിടത്തോളം, ഗർഭച്ഛിദ്രം ഞങ്ങളുടെ ഭൂമിയിൽ ഒരിക്കലും അംഗീകരിക്കപ്പെടില്ല. നിരപരാധികളുടെ ജീവൻ സംരക്ഷിക്കാൻ ഞങ്ങൾ എപ്പോഴും പോരാടും”- സന്ദേശത്തിൽ അദ്ദേഹം കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.