ലത്തീന്‍ സെപ്തംബര്‍ 08; മത്താ 1:1-16 – രക്ഷകനുവേണ്ടി ജനിച്ചവള്‍

ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നു പരിശുദ്ധ അമ്മയുടെ ജനനവും. ദൈവപുത്രന് വേണ്ടി അനാഥിയിലെ ദൈവം മറിയത്തെ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ലോകരക്ഷയുടെ പ്രധാനപ്പെട്ട കണ്ണിയായി പരിശുദ്ധ അമ്മ മാറി. മാമ്മോദീസാ വഴി ക്രിസ്തുവില്‍ വീണ്ടും ജനിച്ച നാമോരുത്തരും മറിയത്തെപ്പോലെ ഒരേ സമയം ക്രിസ്തു ലോകത്തിനു നല്‍കുന്ന രക്ഷയുടെ സ്വീകര്‍ത്താക്കളും ദാതാക്കളുമാണ്. ദൈവീക വിശുദ്ധിയില്‍ പങ്കുപറ്റി സമഗ്ര വിമോചകനായ ക്രിസ്തുവിന്റെ രക്ഷയുടെ ദാതാക്കളാകാന്‍ അവിടുന്ന് നമ്മെയും വിളിക്കുന്നു; പരിശുദ്ധ മറിയത്തെ അവിടുന്ന് വിളിച്ചതുപോലെ.
ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.