ഞങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ബൊക്കോ ഹറാമിന് കഴിയില്ല: നൈജീരിയൻ മെത്രാൻ

ക്രൈസ്തവ വിശ്വാസം കവർന്നെടുക്കുവാൻ ഒരു തിന്മയേയും അനുവദിക്കുകയില്ലായെന്നും ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമിനെ ദൈവം ഇല്ലാതാക്കുമെന്നും നൈജീരിയൻ മെത്രാൻ. ക്രിസ്തുമസിനു മുൻപായി ബൊക്കോ ഹറാം, നൈജീരിയയിൽ 11 ക്രൈസ്തവരെ കൊലപ്പെടുത്തുകയും രണ്ടു ദേവാലയങ്ങൾ തകർക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു നൈജീരിയയിലെ മൈദുഗുരി രൂപതാ മെത്രാൻ ഒലിവർ ഡാഷെ ഡോയം.

ബൊക്കോ ഹറാമിന് തങ്ങളിൽ നിന്നും തട്ടിയെടുക്കുവാൻ കഴിയാത്ത ഒരേയൊരു കാര്യം തങ്ങളുടെ വിശ്വാസമാണെന്നും സമയമാകുമ്പോൾ ദൈവം തന്നെ ബൊക്കോ ഹറാമിനെ ഇല്ലാതാക്കുമെന്നും പൊന്തിഫിക്കൽ സന്നദ്ധസംഘടനയായ എയിഡ് റ്റു ദി ചർച്ച് ഇൻ നീഡിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ വിശ്വാസം കവർന്നെടുക്കുവാൻ ഒരു തിന്മയേയും ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ വിശ്വാസം കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്” – അദ്ദേഹം വ്യക്തമാക്കി.

ക്രിസ്തുമസ് തലേന്ന് ഒരു ഇടവകയിൽ മാത്രം 100 പേർ മാമ്മോദീസ സ്വീകരിച്ചിരുന്നു. മുൻ വർഷങ്ങളിലും ക്രിസ്തുമസ് ദിനത്തിലും അതിനു മുൻപുള്ള ദിവസങ്ങളിലും ബൊക്കോ ഹറാം ക്രൈസ്തവർക്കുനേരെ ആക്രമണം നടത്തിയിരുന്നു. എന്നാൽ പ്രതികൂല സാഹചര്യത്തിലും നൈജീരിയയിൽ വിശ്വാസം തീക്ഷ്ണമാവുകയാണ് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.