സ്ത്രീകളില്‍ അനുഗ്രഹീത: ഏഴാം ദിവസം

സ്‌നേഹം മാത്രം നമുക്കു നൽകിയ ഈശോയ്ക്ക്, ഈ ഭൂമിയിൽ അവസാനം വരെയും സ്‌നേഹം നൽകിയ ഏകവ്യക്തി മറിയം മാത്രമായിരുന്നു. സ്നേഹത്തെ പ്രസവിച്ച അമ്മയ്ക്ക് മറ്റെന്തു കൊടുക്കാനാകും? അവളിൽ നിറയെ സ്നേഹമാണ്. നന്മയും സ്നേഹവും മുറ്റിനിൽക്കുന്ന അമ്മ പാപം തെല്ലും സ്പർശിക്കാത്തവളാണ്. അതിനാൽ തന്നെ അവളുടെ ഉത്ഭവവും നന്മ നിറഞ്ഞതായിരുന്നു. തിന്മയ്ക്ക് പ്രവേശനമില്ലാത്തവിധം നന്മ തിങ്ങിനിറഞ്ഞവൾ. തിന്മ കാണാതെ ജീവിക്കാൻ ഈ നന്മ നിറഞ്ഞവളുടെ മാദ്ധ്യസ്ഥം നമുക്ക് തേടാം.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.