സൈബർ അപ്പസ്തോലന്റെ പിറന്നാൾ ആഘോഷിച്ച് ആഗോള സഭ

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിന്റെ മുപ്പതാം പിറന്നാൾ ദിനമായ ഇന്നലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും അനുസ്മരണവും ആഘോഷങ്ങളും നടന്നു. 1991 മെയ് മൂന്നാം തീയതിയാണ് കാർലോ അക്കൂത്തിസ് ജനിച്ചത്. ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്നേഹത്തിലൂടെയും ആധുനിക ലോകത്തിലെ വിശുദ്ധമായ ജീവിതത്തിലൂടെയും യുവ ക്രൈസ്തവ വിശ്വാസികൾക്ക് വലിയ മാതൃക നൽകിക്കൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറുവാൻ ഈ സൈബർ അപ്പസ്തോലന് കഴിഞ്ഞു.

കാർലോ അക്കൂത്തിസിനെ വാഴ്ത്തപ്പെട്ട പദവിയിൽ ഉയർത്തുന്നതിന് ലൈവ് ദൃശ്യങ്ങൾ ലക്ഷക്കണക്കിന് ആളുകളായിരുന്നു കണ്ടത്. ഇത് ഈ വിശുദ്ധന് ആധുനിക ലോകത്തിൽ ഉള്ള സ്വാധീനം വ്യക്തമാക്കുന്നതിനു സഹായിച്ചു, പ്രത്യേകിച്ചും യുവജനങ്ങളുടെ ഇടയിൽ. വിശുദ്ധന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചു അദ്ദേഹത്തിൻറെ ശവകുടീരത്തിൽ പ്രത്യേക പ്രാർത്ഥനകളും അതിന്റെ തത്സമയ സംപ്രേക്ഷണവും നടന്നു. ഇതുകൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ യുവവിശുദ്ധന്റെ ഓർമ്മയാചരിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.