സഭാപഠനങ്ങൾക്കെതിരെയുള്ള ബൈഡന്റെ നയങ്ങളെക്കുറിച്ച് ബിഷപ്പുമാർ പരാമർശിക്കണമെന്ന് ദൈവശാസ്ത്രജ്ഞന്മാർ

ജീവിതം, വിവാഹം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഭാവിരുദ്ധമായ നയങ്ങൾക്കെതിരെ ബിഷപ്പുമാർ സംസാരിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് ദൈവശാസ്ത്രജ്ഞന്മാർ. “കത്തോലിക്കാ വിശ്വാസികൾക്ക് രാഷ്ട്രീയ അഭിപ്രായത്തിനുള്ള അവകാശമുണ്ട്. ധാർമ്മിക നിയമം, വിശ്വാസം, പ്രകൃതിനിയമം എന്നിവയെ എതിർക്കാത്ത കാലത്തോളം അവർക്ക് അവരുടെ അഭിപ്രായങ്ങളെ പ്രകടിപ്പിക്കാം” – സിയസ് ഫാൾസ് രൂപതയുടെ ബിഷപ്പ് മോൺ. ചാൾസ് മംഗാൻ പറഞ്ഞു.

അബോർഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ബൈഡൻ, ഒരു കത്തോലിക്കനാണെന്ന് അവകാശപ്പെടുന്നു. ഈ വൈരുദ്ധ്യത്തെക്കുറിച്ച് ബിഷപ്പുമാരോട് വ്യക്തമായ പ്രസ്താവന നടത്താൻ അമേരിക്കയിലെ കാത്തലിക് യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പ്രൊഫസർ ഡോ. ചാഡ് പെക്‌നോൾഡ് പറഞ്ഞു.

സഭ പഠിപ്പിക്കുന്ന കാര്യങ്ങളോട് യോജിപ്പില്ലെന്നു മാത്രമല്ല, സഭാപഠനങ്ങൾക്ക് വിരുദ്ധമായ നയങ്ങളെ മുന്നോട്ട് നയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവാണ് പ്രസിഡന്റ് ബൈഡൻ എന്ന് സ്വയം തെളിയിച്ചിട്ടുണ്ട്. ബിഷപ്പുമാരുടെയോ മാർപാപ്പയുടെയോ തിരുത്തലുകൾ അദ്ദേഹം നിരസിക്കുമെന്ന പിടിവാശിയിലാണെന്നും ഡോ. പെക്‌നോൾഡ് പറഞ്ഞു. ദയാവധം, അബോർഷൻ എന്നീ വിഷയങ്ങളെയും മറ്റ് ധാർമ്മികവിഷയങ്ങളെക്കുറിച്ചുമുള്ള കത്തോലിക്കാ – രാഷ്ട്രീയ നേതാക്കന്മാർക്കുണ്ടാകേണ്ട അഭിപ്രായങ്ങളെക്കുറിച്ച് വത്തിക്കാൻ 2002-ൽ ഒരു പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. കത്തോലിക്കർ സഭാപഠനങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ പ്രമാണം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത് നിലനിൽക്കെയാണ് ബൈഡന്റെ ഇത്തരത്തിലുള്ള നിലപാടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.