ഗുരുതരമായ പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ച് ക്രിസ്തുമസ് ദിനത്തിൽ ഹെയ്തിയിലെ ബിഷപ്പുമാർ

രാജ്യത്തെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും പ്രാദേശിക രാഷ്ട്രീയക്കാരോടും ആവശ്യപ്പെട്ട് ഹെയ്തിയിലെ എപ്പിസ്കോപ്പൽ കോൺഫറൻസ്. ക്രിസ്തുമസ് ദിനത്തിലെ സന്ദേശത്തിലാണ് ഹെയ്തിയിലെ ബിഷപ്പുമാർ ഇപ്രകാരം ആവശ്യപ്പെട്ടത്.

“ഇടയന്മാർ എന്ന നിലയിൽ, സമീപ മാസങ്ങളിലെ ദാരുണമായ സംഭവങ്ങളിൽ ഞങ്ങൾക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. തങ്ങളുടെ ഉത്കണ്ഠകളിലും പ്രതീക്ഷകളിലും കുട്ടികളെ പിന്തുണക്കുന്ന ഒരു സഭ എന്ന നിലയിൽ, അവർ അഭിമുഖീകരിക്കുന്ന ബഹുമുഖ അരാജകത്വം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ സഹായം ഞങ്ങൾ അഭ്യർത്ഥിക്കുന്നു” – ബിഷപ്പുമാർ പറഞ്ഞു.

ഹെയ്തിയിലെ പ്രയാസകരമായ സാഹചര്യം നേരിടാൻ അന്താരാഷ്ട്ര സമൂഹത്തിൽ ഉത്തരവാദിത്വമുള്ളവർ ശ്രമിക്കണമെന്നും സാർവ്വത്രിക അവകാശങ്ങളോടുള്ള ആദരവ് നിലനിർത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.