ദൈവം നൽകിയ കഴിവുകൾ ഉപയോഗപ്പെടുത്തുക: മാ​ര്‍ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: വിദ്ധ്യാർത്ഥികൾ സോഷ്യൽ മീ​ഡി​യ​യു​ടെ അ​ടി​മ​ക​ളാ​കാ​തെ ദൈ​വം ന​ല്‍​കി​യ ക​ഴി​വു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ യം​ഗ് അ​ച്ചീ​വേ​ഴ്‌​സ് ഡേ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

ഓ​രോ കു​ട്ടി​ക​ളും അ​മൂ​ല്യ​രാ​ണ്. പ​രീ​ക്ഷ​ക​ളി​ല്‍ മാ​ത്രം വി​ജ​യി​ച്ചാ​ല്‍​പ്പോ​രാ, ന​ല്ല സ്വ​ഭാ​വ​മു​ള്ള നാ​ടി​നും വീ​ടി​നും ഉ​പ​കാ​രി​ക​ളാ​യി കുട്ടികൾ ജീവിക്കണം അ​തി​ന് ന​ല്ല കു​ടും​ബാ​ന്ത​രീ​ക്ഷം ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം മാ​താ​പി​താക്കൾക്കുണ്ടാകണം എന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, ബ​ന​ഡി​ക്ട​ന്‍ ഹോ​സ്റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് പു​ഴ​ക്ക​ര, സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ്‌​ന, സി​സ്റ്റ​ര്‍ മ​രി​യ ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.