മാതാപിതാക്കള്‍ മക്കളെ ദൈവസ്‌നേഹത്തില്‍ വളര്‍ത്തണമെന്ന് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍

മേപ്പാടി: മാതാപിതാക്കളും മക്കളും പരസ്പരം അറിഞ്ഞും മനസുതുറന്നും ജീവിക്കണമെന്നും മക്കളെ ദേവസ്‌നേഹത്തില്‍ വളര്‍ത്തണമെന്നും കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍.

റിപ്പണ്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഇടവക മാധ്യസ്ഥരായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റിപ്പണ്‍ വാളത്തൂരില്‍ നിര്‍മിച്ച വിശുദ്ധ അന്തോണിസിന്റെ കുരിശടിയുടെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ഇടവകയുടെ 60ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കാണ് കുരിശടി സ്ഥാപിച്ചത്.

തിരുകര്‍മങ്ങളില്‍ ഫാ.തോമസ്, ഫാ.റോബിന്‍സണ്‍, ഫാ.അര്‍ജുന്‍ ജോണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കുരിശടി നിര്‍മാണത്തിനു നേതൃത്വം നല്‍കിയ കെ.എസ്. കുഞ്ഞുമോന്‍, കെ.പി. സൈമണ്‍ എന്നിവരെ ആദരിച്ചു. തിരുനാള്‍ നാളെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ