സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​ന്‍ ബില്ലി ഗ്രഹാം അ​ന്ത​രി​ച്ചു

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​നാ​യി​രു​ന്ന ബി​ല്ലി ഗ്ര​ഹാം (99) അ​ന്ത​രി​ച്ചു. നോ​ർ​ത്ത് ക​രോ​ളി​ന‍​യി​ലെ സ്വ​വ​സ​തി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെയായിരുന്നു മരണം.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രുള്‍പ്പെടെ നിരവധി പ്രമുഖരുടെ​ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ ദൗ​ത്യ​വു​മാ​യി കേ​ര​ള​ത്തി​ലും അ​ദ്ദേ​ഹം എ​ത്തി​യി​ട്ടു​ണ്ട്.

ബി​ല്ലി ഗ്ര​ഹാം അന്താരാഷ്ട്രതലത്തില്‍ ക്രി​സ്തു​മ​ത​ത്തി​ന്‍റെ പ്ര​ചാ​ര​ക​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു. 1954- ൽ ​ല​ണ്ട​നി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സുവിശേഷ പ്ര​ഭാ​ഷ​ണ ദൗ​ത്യം ആ​രം​ഭി​ക്കു​ന്ന​ത്. 211ദ​ശ​ല​ക്ഷം ആ​ളു​ക​ളോ​ട് അ​ദ്ദേ​ഹം ബൈബിള്‍ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ടെന്ന് കണക്കാക്കപ്പെടുന്നു. പ​തി​നാ​റാം വ​യ​സി​ൽ ഒ​രു യാ​ത്ര​യി​ൽ സു​വി​ശേ​ഷ​ക​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​മാ​ണ് ബി​ല്ലി ഗ്ര​ഹാ​മി​ല്‍ മാറ്റം വരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.