സീറോ മലങ്കര ഏപ്രിൽ 16 യോഹ. 13: 16-20 അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല

ക്രിസ്തുശിഷ്യന്‍ എന്നും ഓര്‍ത്തിരിക്കേണ്ട പാഠമാണിത്; നീ അയയ്ക്കപ്പെട്ടവനാണ്. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും നീ ഇത് ഓര്‍ത്തിരിക്കണം. അതായത്, നിന്നെ അയച്ച ഒരുവനുണ്ടെന്നും അവന്‍ നിന്നെക്കാള്‍ വലിയവനാണെന്നുമുള്ള സത്യം.

അതുകൊണ്ടുതന്നെ നിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെടുമ്പോഴും കഴിവുകള്‍ അവസാനിക്കുമ്പോഴും നീ നിരാശപ്പെടരുത്. പകരം പ്രത്യാശയോടെ ഓര്‍ക്കണം, നിന്നെക്കാളും വലിയവന്‍ ഒരുവനുണ്ട്; നിന്നെ അയച്ചവന്‍. നീ വിജയിക്കുമ്പോഴും നീ ഓര്‍ക്കേണ്ടത് ഇതു തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.