
നാം എത്ര ഭാഗ്യവാന്മാര്‍! ക്രിസ്തുവിന്റെ ജീവിതത്തിന്റെയും പഠനത്തിന്റെയും വ്യക്തിത്വത്തിന്റെയും സൗന്ദര്യം ദര്‍ശിക്കാന്‍ സാധിച്ചത് ഭാഗ്യമായി നമ്മള്‍ കരുതുന്നുണ്ടോ. അതോ, അത് ജീവിതത്തിന്റെ ഒരു നിമിത്തം മാത്രമാണോ? ഈ വ്യക്തിത്വത്തിനു നേരെ കണ്ണുതുറന്ന്, ആ സ്വരം ശ്രവിച്ച്, നമുക്ക് ജീവിതത്തെ ധന്യമാക്കാം.




