
കൂടെയുള്ളവന് ‘ദൈവത്തിന്റെ ക്രിസ്തു’ ആണെന്നു പറയുന്ന പത്രോസിന്റെ മനസ്സിലേക്ക് നമ്മളും നോക്കേണ്ടതാണ്. ജനങ്ങള്‍ യേശുവിനെക്കുറിച്ചു പറയുന്നത് പല കാര്യങ്ങളാണ് – സ്നാപകയോഹന്നാന്, ഏലിയാ, പൂര്വപ്രവാചകരില് ഒരാള്‍ – അങ്ങനെ പലതും. പക്ഷേ, ഒപ്പം നടക്കുന്ന ശിഷ്യനോട് ഇതേ ചോദ്യം ചോദിക്കുമ്പോള്‍ അവന്റെ മറുപടി മറ്റുള്ളവര്‍ പറയുന്നതുപോലെ ആകരുത്. അത് കൂടുതല്‍ ശ്രേഷ്ഠവും സത്യവുമായിരിക്കണം.
കൂടെ നടക്കുന്നവനില്‍ ദൈവപുത്രനായ ക്രിസ്തുവിനെ കാണുന്ന പത്രോസ് നമുക്കൊക്കെ മാതൃകയാണ്. നമ്മുടെ ഒപ്പം ജീവിക്കുന്നവരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം എന്താണ്? ഒപ്പം ജീവിക്കുന്നവന് നമ്മളേക്കാള്‍ വലിയവനും ശ്രേഷ്ഠനുമാണെന്ന് അംഗീകരിക്കാനുള്ള മനസ്സും അത് ഏറ്റുപറയാനുള്ള ഹൃദയവിശാലതയും നമുക്കും ഉണ്ടാകണം.
ഫാ. ജി. കടൂപ്പാറയിൽ MCBS




