
“ഇതാ, ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണ് ലഭിക്കുക” എന്ന പത്രോസിന്റെ ചോദ്യത്തിന് യേശു നൽകുന്ന മറുപടി ശ്രദ്ധേയമാണ്. “പുനര്‍ജീവിതത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാകുമ്പോള്‍, എന്നെ അനുഗമിച്ച നിങ്ങള്‍ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ട് സിംഹാസനങ്ങളില്‍ ഇരിക്കും.”
ഭൂമിയിൽ തന്നെ അനുഗമിക്കുന്നവർക്കും തനിക്കായി എല്ലാം ഉപേക്ഷിക്കുന്നവർക്കും സ്വർഗരാജ്യത്തിൽ നിശ്ചയമായും പ്രതിഫലം ലഭിക്കുമെന്ന യേശുവിന്റെ വാഗ്ദാനമാണിത്. ഈ ഭൂമിയിൽ യേശുവിനായി ചെയ്യുന്ന ഒരു കാര്യം പോലും എണ്ണപ്പെടാതെപോകില്ല എന്ന വാഗ്ദാനം ഇക്കാലത്തു ജീവിക്കുന്ന നമ്മളോടു കൂടിയാണ് യേശു പറയുന്നത്. അതിനാൽ, നന്മ ചെയ്യുന്നതിൽ നമ്മൾ മടുക്കാൻ പാടില്ല. യേശുവിനായി എല്ലാം നഷ്ടപ്പെടുത്തിയവർക്ക് അവിടുന്ന് എല്ലാം നൽകുമെന്ന വാഗ്ദാനം എപ്പോഴും നമ്മുടെ മനസ്സിലുണ്ടായിരിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS




