കാലിഫോർണിയയിലെ മുഴുവൻ വധശിക്ഷകളും ജീവപര്യന്തമാക്കി മാറ്റി ഗവർണർ

വധശിക്ഷയിൽ ഇളവു വരുത്തുന്ന നിർണ്ണായക നീക്കവുമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം. സംസ്ഥാനത്തെ വധശിക്ഷാ പട്ടികയിലുള്ള 548 തടവുകാരുടെയും ശിക്ഷ, പരോൾ കിട്ടാത്ത ജീവപര്യന്തമാക്കി മാറ്റുമെന്ന് ​ഗാവിൻ ന്യൂസം അറിയിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ ഇളവുകളിലൊന്നാണിത്.

നവംബർ അഞ്ചിന് കാലിഫോർണിയയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുള്ള തുറന്ന കത്തിലൂടെയാണ് ന്യൂസം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിപരമായ ധാർമ്മികബോധ്യങ്ങളും വധശിക്ഷ നടപ്പാക്കുന്നതിലെ നീതിയുക്തതയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള സംശയങ്ങളുമാണ് ഈ തീരുമാനത്തിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. വധശിക്ഷാരീതി മനുഷ്യത്വരഹിതവും കാലിഫോർണിയയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് അദ്ദേഹം തുറന്നുകാട്ടി. തന്നെയുമല്ല, തെറ്റായ വിധിനിർണ്ണയത്തിലൂടെ ചിലപ്പോൾ നിരപരാധികൾ കൊല്ലപ്പെടാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കത്തോലിക്കാ സഭയും വധശിക്ഷാവിരുദ്ധ സംഘടനകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ഇരകളുടെ കുടുംബങ്ങളിൽ നിന്നും ചില കോണുകളിൽ നിന്നും ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും എതിർപ്പുകളും ഉയർന്നുവരുന്നുണ്ട്. കോടതിയുടെയും നിയമപരമായ മറ്റ് സമിതികളുടെയും പരിശോധനയ്ക്കു ശേഷമേ ഈ ഇളവുകൾ അന്തിമമായി നടപ്പിലാകൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.