
“ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.” യേശുവിനെക്കുറിച്ചുള്ള സ്നാപകന്റെ സാക്ഷ്യമാണിത്. ഉന്നതത്തിൽ നിന്നു വന്നവനാണ് യേശു എന്നതിന്റെ നേർസാക്ഷ്യം. ഉന്നതത്തിൽ നിന്ന്, ദൈവത്തിൽ നിന്നു വന്ന യേശുവിന്റെ ജീവിതവും പ്രവർത്തനങ്ങളുമെല്ലാം അതിനനുസരിച്ചായിരുന്നു. ദൈവത്തിലേക്ക്, സ്വർഗത്തിലേക്ക് എല്ലാവരെയും നയിക്കുക എന്നതായിരുന്നു യേശുവിന്റെ ലക്ഷ്യം. അവന്റെ വാക്കുകളും പ്രവർത്തനങ്ങളും അതിനനുസരിച്ചുള്ളവയായിരുന്നു. ദൈവത്താൽ അയയ്ക്കപ്പെട്ടവൻ ദൈവത്തിലേക്ക് എല്ലാവരെയും നയിക്കുന്നു.
നാമും യഥാർഥത്തിൽ ഈ ഭൂമിയിൽ ദൈവത്താൽ അയയ്ക്കപ്പെട്ടവരാണ്. നമ്മിൽ നിന്നു പുറപ്പെടുന്നത് ദൈവത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളുമായിരിക്കണം. അങ്ങനെയാണോ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ധ്യാനിക്കുക ഉചിതമാണ്.
ഫാ. ജി. കടൂപ്പാറയിൽ MCBS




