
യുഗാന്ത്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ഇന്നത്തെ ധ്യാനം. വിനാശത്തിന്റെ അശുഭലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നത് ഒരു സൂചനയായിട്ടാണ് ഈശോ പറയുന്നത്. ഓരോന്നിനും ഓരോ സ്ഥാനമുണ്ട്. വിശുദ്ധിയുള്ളതെല്ലാം വിശുദ്ധസ്ഥലത്താണ് നില്‍ക്കേണ്ടത്. വിശുദ്ധസ്ഥലത്ത് അശുദ്ധമായവ ഉണ്ടാകാൻ പാടില്ല.
നമ്മൾ നില്‍ക്കുന്നത് എവിടെയാണെന്ന് തിരിച്ചറിയുക ആവശ്യമാണ്. അങ്ങനെ തിരിച്ചറിഞ്ഞാല്‍ നമ്മൾ രക്ഷയിലാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അശുദ്ധസ്ഥലത്തു നിന്ന് വിശുദ്ധസ്ഥലത്തേക്ക് അധികം ദൂരമില്ല. അത് ഒരുപക്ഷേ, നമ്മുടെ ഒരു നല്ല തീരുമാനത്തിന്റെ, നല്ല ചിന്തയുടെ, പുതിയൊരു ചുവടുവയ്പിന്റെ അത്രയും ദൂരമേയുള്ളൂ. വിശുദ്ധസ്ഥലത്തു നില്‍ക്കുന്ന അശുഭലക്ഷണമായി നമ്മള്‍ മാറരുത്. നമ്മുടെ ഭവനവും നാടും ഇടവകയും സ്ഥാപനവും സമൂഹവുമൊക്കെ വിശുദ്ധ ഇടങ്ങളാണ്. അവയെ അശുദ്ധമാക്കാതിരിക്കാന്‍ നമുക്കു ശ്രമിക്കാം. ഒപ്പം, സഹനത്തിന്റെയും പീഡനത്തിന്റെതുമായ യുഗാന്ത്യത്തെക്കുറിച്ചുളള മുന്നയിപ്പുകളും നമുക്കും ജീവിതത്തില്‍ സ്വീകരിക്കാം.
ഫാ. ജി. കടൂപ്പാറയില്‍ MCBS




