
“പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍” എന്നാണ് ഈശോയുടെ വചനം. ഗത്സമേനില്‍ പ്രാര്‍ഥിക്കുന്ന ഈശോയാണ് ഇത് പറയുന്നതെന്ന് നമ്മള്‍ ഓര്‍മിക്കണം. ഈശോയുടെ ഗത്സമേൻ പ്രാർഥനയിൽ വെളിപ്പെടുന്ന നാല് ഘട്ടങ്ങൾ ഏതൊക്കെയെന്ന് ധ്യാനിക്കുന്നത് നല്ലതാണ്. ആദ്യഘട്ടത്തിൽ, കഴിയുമെങ്കിൽ സഹനം മാറ്റണമെന്ന് ആവശ്യപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ, ദൈവഹിതത്തിനു പൂർണ്ണമായും സമർപ്പിക്കുന്നു. മൂന്നാം ഘട്ടത്തിൽ, ശക്തിപ്പെടുത്താൻ സ്വർഗത്തിൽ നിന്നും ദൂതനെത്തുന്നു. നാലാം ഘട്ടത്തിൽ, പ്രാർഥനയിലൂടെ ശക്തി സംഭരിച്ച് ധീരതയോടെ സഹനവഴികളിലേക്കു യാത്രയാകുന്നു.
നമ്മുടെ ജീവിതത്തിലും തീവ്രസഹനങ്ങളുടെ അനുഭവങ്ങൾ തേടിവരാം. അപ്പോഴൊക്കെ ഗത്സമെനിൽ പ്രാർഥിച്ച ഈശോയുടെ രൂപവും ശൈലിയും നമ്മുടെ മനസ്സിലെത്തട്ടെ. സഹനങ്ങളിലൂടെ വെളിപ്പെടുന്ന ദൈവഹിതവും പുതുവഴികളും നമ്മുടെ ജീവിതത്തിൽ വസന്തം തീർക്കട്ടെ. പ്രാർഥനയാകട്ടെ നമ്മുടെയും ജീവിതത്തിന്റെ കരുത്ത്. പ്രാർഥനയിലൂടെ എല്ലാ പ്രലോഭനങ്ങളെയും നേരിടാനും അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS




