സീറോ മലബാര്‍ ഉയിർപ്പുകാലം രണ്ടാം തിങ്കൾ ഏപ്രിൽ 08 മത്തായി 8: 1-4 മനസ്സുണ്ടെങ്കിൽ നിനക്ക് എന്നെ ശുദ്ധനാക്കാൻ കഴിയും

“അങ്ങ് മനസ്സാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്തുക” എന്നുപറഞ്ഞ കുഷ്ഠരോഗിയെ, “ഞാൻ മനസ്സാകുന്നു; നീ ശുദ്ധനാകട്ടെ” എന്നുപറഞ്ഞ് യേശു സുഖപ്പെടുത്തുന്നു. ചോദിക്കുന്നവർക്ക് സൗഖ്യം നല്‍കുന്നവനാണ് ഈശോ.

ചോദിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. പക്ഷേ, അവിടെയും ‘അങ്ങ് മനസ്സാകുന്നെങ്കിൽ’ എന്നുകൂടി പറയണം. കാരണം, അവിടുത്തെ ഹിതമാണ് പ്രധാനപ്പെട്ടത്. ഈശോയുടെ ഗത്സമെനിലെ പ്രാർഥനയും അതുപോലെ ആയിരുന്നല്ലോ. “എന്റെ ഹിതമല്ല, അങ്ങയുടെ ഹിതം നിറവേറട്ടെ” എന്നത് നമ്മൾ ഓർക്കുക. ദൈവത്തിന്റെ ഹിതത്തിന് നമ്മെ വിട്ടുകൊടുക്കുന്നതാണ് ഏറ്റവും വലിയ പ്രാർഥന എന്ന് ഓർമ്മിക്കുക. നമ്മുടെ ആഗ്രഹങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ ‘അങ്ങയുടെ ഹിതം പോലെ’ എന്നു ചേർത്തു പ്രാർഥിക്കാൻ നമുക്കു സാധിക്കട്ടെ.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.