സീറോ മലബാര്‍ ശ്ലീഹാക്കാലം മൂന്നാം വ്യാഴം ജൂൺ 23 മർക്കോ. 3: 1-12 നന്മയും തിന്മയും 

“ഫരിസേയര്‍ ഉടനെ പുറത്തേക്കിറങ്ങി യേശുവിനെ നശിപ്പിക്കാൻ വേണ്ടി ഹേറോദേസ് പക്ഷക്കാരുമായി ആലോചന നടത്തി” (6). കൈ ശോഷിച്ച ഒരുവനെ സുഖപ്പെടുത്തിയ യേശുവിന്റെ നടപടിയോടുള്ള ഫരിസേയരുടെ പ്രതികരണമാണിത്. നിയമത്തേക്കാള്‍ വലുതാണ് കരുണ എന്നും ഏതു സാഹചര്യത്തിലും മനുഷ്യരെ സുഖപ്പെടുത്തുകയാണ് ഏറ്റവും ഉചിതമെന്നും ആരൊക്കെ എതിര്‍ത്താലും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണമെന്നത് തുടരണമെന്നുമാണ് യേശുവിന്റെ പക്ഷം.

ഇത്രമാത്രം നന്മ ചെയ്യുന്ന യേശുവിനെ എങ്ങനെ നശിപ്പിക്കാം എന്നതാണ് ഫരിസേയരുടെ ചിന്ത. ചിന്തകളിലെ വൈരുദ്ധ്യമാണിവിടെ. യേശു നന്മകളും അനുഗ്രഹങ്ങളും വര്‍ഷിക്കുന്നു. ഫരിസേയര്‍ മനസില്‍ തിന്മ നിറച്ച് യേശുവിനെ നശിപ്പിക്കാന്‍ ആലോചന നടത്തുന്നു. ഇതില്‍ ഏതു രീതിയിലാണ് നമ്മുടെ ചിന്തകളെന്ന് ധ്യാനിക്കുന്നതും ഉചിതമാണ്. നന്മ ചെയ്യുകയാണോ അതോ നന്മയെ എതിര്‍ക്കുകയാണോ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.