
“ഇത് നീ വിശ്വസിക്കുന്നുവോ” എന്ന യേശുവിന്റെ ചോദ്യം പ്രധാനപ്പെട്ടതാണ്. “ഉവ്വ് കര്‍ത്താവേ” എന്ന മര്‍ത്തായുടെ മറുപടിയും പ്രധാനപ്പെട്ടതാണ്. ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ നിത്യമായ വേര്‍പാടിന്റെ വേദനയിലാണ് മര്‍ത്താ. അപ്പോഴും യേശു അവളോട് ചോദിക്കുന്നത്, നീ വിശ്വസിക്കുന്നുവോ എന്നാണ്. വിശ്വസിക്കുന്നവര്‍ക്ക് എല്ലാത്തിനെയും അതിജീവിക്കാനാകുമെന്ന കാര്യത്തിന് അടിവരയിടുകയാണ് ഇവിടെയും.
നമ്മളും സങ്കടങ്ങളിലൂടെയും വേദനകളിലൂടെയും രോഗങ്ങളിലൂടെയും മരണഭയത്തിലൂടെയും പ്രിയപ്പെട്ടവരുടെ മരണത്തിന്റെ വേദനയിലൂടെയും കടന്നുപോകുന്നവരാണ്. അവിടെയൊക്കെ ക്രിസ്തു ആവശ്യപ്പെടുന്നത് ഒരേയൊരു കാര്യമാണ് – അവനിലുള്ള വിശ്വാസം. മര്‍ത്താ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്: “നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഈ വിശ്വാസം നമുക്കുണ്ടെങ്കിൽ, എല്ലാത്തിനെയും അതിജീവിക്കാന്‍ നമുക്കും സാധിക്കും.
ഫാ. ജി. കടൂപ്പാറയില്‍ MCBS




